ഓഡിറേറാറിയം ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ആലുവ ഇന്നറ്റ് കണ്‍വന്‍ഷനല്‍ ഇക്കോ ലാന്റില്‍ ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ,അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.കെ.ഗോപിനാഥ പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഷരീഫ്, അഡ്വ: എ.കെ. നസീര്‍ , ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി. ചെറിയ രീതിയില്‍ തുടങ്ങി ഇന്ന് കോടികളുടെ വിറ്റുവരവില്‍ എത്തി നില്‍ക്കുന്ന പതിനൊന്ന് യുവ സംരഭകരെ ചടങ്ങില്‍ ആദരിച്ചു. ആരിഫ് കലാഭവന്‍ നയിക്കുന്ന ട്വന്റി 20 ഹാസ്യ മഹോത്സവവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *