
പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ അന്വേഷണ കമ്മിഷന്‍ ആവശ്യപ്പെട്ടാലുടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ലാലി വിന്‍സന്റിനോട് കോടതി പറഞ്ഞു. അതെ സമയം മറ്റു
പ്രതികള്‍ മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.പാതിവില തട്ടിപ്പ് കേസില്‍ മുഖ്യപ്രതികള്‍ ഒഴികെ കോടതിയെ സമീപിച്ച മറ്റ് പ്രതികളോടാണ് മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകുന്ന പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.