മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റിവെച്ചത് ചില സാങ്കേതിക കാരണങ്ങളാൽ എന്ന് റവന്യൂ മന്ത്രി കെ രാജൻ. എല്ലാ വീടുകളിലേക്കും റോഡ് എത്തിക്കാനുള്ള പണി പൂർത്തിയാകാനുണ്ട്. എല്ലാവർക്കും ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ചയാണ് സൗകര്യപ്രദമെന്നും മന്ത്രി പറഞ്ഞു.

നാല് സോണായിട്ടാണ് എൽസൺ എസ്റ്റേറ്റിലെ ടൗൺഷിപ്പ് തിരിച്ചിരിക്കുന്നത്. നാല് സോണുകളിലേക്കും എത്താനുള്ള റോഡുകളുടെ നിർമാണം പൂർത്തിയാകേണ്ടതുണ്ട്. അത് പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. 178 വീടുകളാണ് ആദ്യ ഘട്ടത്തിൽ കൈമാറാനിരിക്കുന്നത്. ആദ്യഘട്ട ഗുണഭോക്താക്കൾക്ക് വീടിന്റെ താക്കോൽ കൈമാറുന്ന ചടങ്ങായിരുന്നു ഫെബ്രുവരി 25ന് നടത്താനിരുന്നത്.

കൽപ്പറ്റ ടൗണിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് ഇതിനായി സർക്കാർ ഏറ്റെടുത്തത്. 1,662-ലധികം ആളുകൾക്ക് താമസിക്കാവുന്ന 410 വീടുകളാണ് ടൗൺഷിപ്പിൽ ആകെ ഉണ്ടാവുക. 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകളാണ് ടൗൺഷിപ്പിലുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *