ഏപ്രിൽ ഒന്ന് മുതൽ ഡൽഹിയിൽ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക ലൈന്‍ നിശ്ചയിച്ചുകൊണ്ട് ഗതാഗത നിയന്ത്രണം ശക്തമാക്കുന്നു . കൃത്യമായ പരിശീലനത്തിലൂടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡല്‍ഹി നഗരം ജനങ്ങള്‍ക്ക് സുരക്ഷിതമാക്കി മാറ്റുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് ഗതാഗതമന്ത്രി കൈലേഷ് ഗെഹ്ലോട്ട് പറഞ്ഞു.

ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേകം നിശ്ചയിച്ച ലൈനിലൂടെ രാവിലെ എട്ട് മുതല്‍ 10 വരെയും മറ്റ് വാഹനങ്ങള്‍ക്ക് രാത്രി 10 മുതല്‍ രാവിലെ എട്ട് വരെയും കടന്നുപോകാനാണ് അനുമതിയുള്ളതെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 രൂപ പിഴയും ആറ് മാസം തടവും ചുമത്തുമെന്നും ഗതാഗതവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ട്രാഫിക് പൊലീസും ഗതാഗതവകുപ്പും ചേര്‍ന്നാണ് നിശ്ചയിച്ച സമയത്തിലൂടെ പ്രത്യേക ലൈനിലൂടെ വാഹനങ്ങള്‍ കടത്തിവിടുക. വാഹന പാതകള്‍ തിരിച്ചറിയാനായി മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *