തൃശൂർ: കള്ളുഷാപ്പിലിരുന്ന് കള്ളുകുടിക്കുന്ന വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചേർപ്പ് സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്തത്. ‘മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചു എന്ന കാരണാത്താലാണ് എക്സൈസ് നടപടി.

കുണ്ടോളിക്കടവ് ഷാപ്പിൽ നിന്ന് യുവതി പകർത്തിയ വീഡിയോ ദൃശ്യമാണ് നപടിക്ക് കാരണമായത്. മദ്യപാനം പ്രോത്സാഹിപ്പിക്കൽ, മദ്യ ഉപയോഗത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവ തടയാൻ അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പു ചുമത്തിയാണ് അറസ്റ്റ്. സിനിമയിലടക്കം മദ്യപാന രംഗങ്ങൾ നിയമപരമായ മുന്നറിയിപ്പില്ലാതെ കാണിക്കുന്നത് കുറ്റകരമാണെന്ന് എക്സൈസ് അറിയിച്ചു.

തൃശൂർ പുള്ള് മേഖലയിലെ ഷാപ്പിൽ വെച്ച് അഞ്ച് യുവതികൾ കള്ള് കുടിക്കുന്നതിൻ്റെ വീഡിയോ ദൃശ്യമാണ് യുവതി ഇൻസ്റ്റഗ്രാമിൽ റീൽസ് ആയി പങ്കുവച്ചത്. വീഡിയോ വൈറലായതോടെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കേസെടുത്തു. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൻ്റെ ഉടമയെ കണ്ടെത്തി വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *