ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കസ്റ്റഡിയിലിരുന്നുകൊണ്ട് ആദ്യ സര്‍ക്കാര്‍ ഉത്തരവ് കെജ്രിവാള്‍ പുറപ്പെടുവിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് നല്‍കിയത്. ഇന്ന് ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന വാര്‍ത്താസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്ന് എ.എ.പി വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.