പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ് ഐസക്കിനോട് നിര്‍ദേശിച്ചിട്ടുള്ളത്.
യുഡിഎഫ് ആണ് മുന്‍ മന്ത്രി കൂടിയായ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ പരാതി നല്‍കിയത്. കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്ക് എന്ന സര്‍ക്കാര്‍ പദ്ധതി വഴി കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ച് തൊഴില്‍ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ പരാതികളാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്. ഈ പരാതിയിലാണ് ജില്ലാ കലക്ടര്‍ തോമസ് ഐസക്കിനോട് വിശദീകരണം തേടിയത്.