ആത്മീയതയുടെ നിറം ചാര്‍ത്തി വ്യാജ ആയുര്‍വേദ ചികിത്സ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കേരള ബജറ്റ് നാട്ടുവൈദ്യ കൗണ്‍സില്‍ പ്രഖ്യാപനം എന്ന ആശങ്ക ആസ്ഥാനത്തല്ല എന്ന് എ എം എ ഐ കുന്ദമംഗലം ഏരിയ വാര്‍ഷിക സമ്മേളനത്തില്‍ ഉദ്ഘാടനത്തിന് കുന്ദമംഗലം എംഎല്‍എ പി ടി എ റഹീം പറഞ്ഞു. ചില്ലിസ് മിനി ഇവന്റ് ഹബ് വെള്ളിമാടുകുന്നില്‍ വെച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ അഡ്വ പിടിഎ റഹീം.
കേരളത്തിന്റെ തനത്തായ ചികിത്സ സമ്പ്‌റദായം ആയുര്‍വേദമാണെനും നാട്ടു ചികിത്സ സംരക്ഷണത്തിന്റെ പേരില്‍ വ്യാജ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡോ: മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോക്ടര്‍ സുമിഷ സുന്ദര്‍ സ്വാഗതവും ഡോക്ടര്‍ ഉമാ മുകുന്ദന്‍ നന്ദിയും പറഞ്ഞു. ഡോ സുധീര്‍ എം, ഡോ അഞ്ചു രാധകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. കാല്‍മുട്ടുകളുടെ ആരോഗ്യം എന്ന വിഷയത്തില്‍ ഡോക്ടര്‍ സഹീര്‍ അലി ക്ലാസ്സ് നയിച്ചു.
പുതിയ ഏരിയ കമ്മിറ്റി ഭാരവാഹികളായി ഡോ. മുഹമ്മദ് മുസ്തഫ കെ, (പ്രസിഡന്റ്), ഡോ. തസ്നീം എം. കെ (സെക്രട്ടറി), ഡോ. ഷംന. എം (ട്രഷര്‍), ഡോക്ടര്‍ അഖിലാദേവി (വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), ഡോ. ഉമ്മു സല്‍മ സി (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *