വയനാട്: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അര്ജുന് കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി – 2 ആണ് അര്ജുന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഏപ്രില്‍ 29ന് ശിക്ഷ വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. 2021 ജൂണ്‍ 10 ന് രാത്രിയാണ് അര്ജുന് വൃദ്ധ ദമ്പതികളെ മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്.
റിട്ട. അധ്യാപകന് കേശവനെയും ഭാര്യ പത്മാവതിയെയുമാണ് അര്ജുന് കൊന്നത്. ഇരുവരും താമസിക്കുന്ന വീട്ടില്‍ വെട്ടേറ്റ നിലയിലാണ് അയല്‍വാസികള്‍ ഇവരെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം കേശവനും പിന്നാലെ പത്മാവതിയും മരിച്ചു.