ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ മസൂരിയില്‍ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
നേരം ഇരുട്ടിത്തുടങ്ങിയിട്ടും മകള്‍ വീട്ടില്‍ വരാഞ്ഞപ്പോള്‍ മാതാപിതാക്കള്‍ എല്ലായിടത്തും അന്വേഷിച്ചു. സമീപ പ്രദേശത്തെ വീടുകളിലും മറ്റും നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് വീടിന് സമീപത്തെ അഴുക്കുചാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇഷ്ടിക കഷ്ണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.