കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് പ്രവര്‍ത്തക സംഗമം നടത്തി. ചെത്ത് കടവ്, വരട്ട്യാക്ക്, മിനി ചാത്തങ്കാവ്, ഭാഗങ്ങളില്‍ നിന്ന് പുതുതായി സംഘടനയിലേക്ക് അംഗത്വമെടുത്തവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. കെ വി വി ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്നും ബന്ധപ്പെട്ട വര്‍പിന്‍മാറണമെന്നും, ഏറെ പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയെ പരിപോഷിപ്പിക്കുവാന്‍ ആവിശ്യമായ നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
യൂനിറ്റ് പ്രസിഡണ്ട് എം ബാബുമോന്‍ അധ്യക്ഷത വഹിച്ചു. എം ജയശങ്കര്‍, എന്‍ വിനോദ് കുമാര്‍, സുനില്‍ കണ്ണോറ, എന്‍ പി തന്‍വീര്‍, എം കെ റഫീഖ്, കെ സജീവ്, ടി സുമോദ്, ടി വി ഹാരിസ്, കെ പി അബ്ദുല്‍ നാസര്‍, എം പി അശോകന്‍,സിടി ജനാര്‍ദ്ദനന്‍,ടികെ അബ്ദുല്‍ റസാക്,ടി ജിനി ലേഷ്, നിമ്മി സജി, ഒ പി ഭാസ്‌ക്കരന്‍, ആനിസ് നെല്‍സണ്‍, എന്നിവര്‍ സംസാരിച്ചു.
