നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടതു സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് ഉമാ തോമസ് പറഞ്ഞു.
‘നടിക്ക് നീതി കിട്ടാന്‍ പി.ടി തോമസ് നടത്തിയ പോരാട്ടം തുടരും. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞു. തൃക്കാക്കരയിലെ സ്ത്രീകള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യും’- ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
