നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാറിനെതിരെ പ്രതിപക്ഷ നേതാവ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അതിജീവിതയെ അപമാനിച്ചുവെന്നും കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ടായെന്നും വി ഡി സതീശൻ പറഞ്ഞു

സംസ്ഥാന സർക്കാറിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ അതിജീവിത നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകളുണ്ടായെന്ന ഇ പി യുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കാലത്ത് ഹർജി നൽകരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടി ഹർജി നൽകിയതിൽ ഇ പി ക്ക് എന്തിനാണ് ഇത്ര വേവലാതിയെന്ന് ചോദിച്ച സതീശൻ കേസിലെ പ്രതി ആരുടെ ആളാണെന്ന് അന്വേഷിക്കട്ടെയെന്നും പറഞ്ഞു.
തെളിവിന്റെ അടിസ്ഥാനത്തിലാകാം നടി ഹർജി നൽകിയതെന്നും ഇത്തരം കേസുകളിൽ ഇ.പി വൃത്തികെട്ട ഇടപെടലുകൾ നടത്തരുതെന്നേ പറയാനുള്ളൂവെന്നും വി.ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *