ആലപ്പുഴയില്‍ കുട്ടിയെകൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആലപ്പുഴയില്‍ കുട്ടി വിളിച്ച മുദ്രാവാക്യം കേരളത്തിന്റെ മതേര മനസ്സിലേക്ക് കുന്തമുന പോലെ വന്നു. വര്‍ഗീയതയോട് യുഡിഎഫ് സന്ധി ചെയ്യില്ല. സര്‍ക്കാര്‍ ശക്തമായ നിലപാട് എടുക്കണം. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തത് മൂലമാണ് വീണ്ടും ഇത് ആവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കൂടാതെ, വര്‍ഗീയ ശക്തികളുടെ മുന്നില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി ദുര്‍ബലനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അവരെ കാണുമ്പോള്‍ മുട്ടു വിറയ്ക്കുന്ന ഒരാളെയാണോ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നത്. ഈ ക്യാപ്റ്റനെയും കണ്ടാണോ നിങ്ങള്‍ സിപിഐഎമ്മുകാര്‍ യുദ്ധം ജയിക്കാന്‍ പോകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. പി.സി ജോര്‍ജിനെതിരായ ആരോപണത്തിലും ഇതുതന്നെയാണ് കണ്ടത്. വിഷലിപ്തമായ മുദ്രാവാക്യം കുട്ടിയെ കൊണ്ട് വിളിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *