കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിന തടവ് വിധിച്ചതിൽ പൂർണമായി തൃപ്തനാണെന്ന് റൂറൽ എസ്പി കെ.ബി രവി. സമയബന്ധിതമായി കേസ് അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചുവെന്നും പോലീസിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും എസ്പി പറഞ്ഞു. കൂടാതെ കേസിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും സാധിച്ചുവെന്നും അതിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാർ പറഞ്ഞു. ആദ്യം സ്ഥലം മാറി പോയി പിന്നെ കേസിന് വേണ്ടി തിരികെ വന്നയാളാണ് രാജ് കുമാർ. കിരണിന് മേലെ ചുമത്തിയ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, സ്ത്രീപീഡനം, സ്ത്രീധന നിരോധനം എന്നീ ചാർജുകളെല്ലാം കോടതി ശരി വെച്ചു .

ഈ വിധി സമൂഹത്തിന് മികച്ച സന്ദേശമായിരിക്കുമെന്നും രാജ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *