കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളത്ത് കെഎസ്ആർടിസി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. കോട്ടയം ബാറിലെ അഭിഭാഷക ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫാണ് മരിച്ചത്. 24 വയസായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം എംസി റോഡിൽ പള്ളത്തായിരുന്നു അപകടം നടന്നത്. പാലായിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻഭാഗം ഫർഹാന സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവർ അൽപ നേരം ഇവിടെ കിടന്നു. ഇതുവഴി എത്തിയ യുവാക്കളാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം കീഴടക്കുന്നത്. കോട്ടയം ലീഗൽ തോട്ടിൽ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു ഫർഹാന. മുൻ ലീഗൽ തോട്ട് യൂണിറ്റ് കമ്മിറ്റി അംഗം, മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, എംജി സർവ്വകലാശാല യൂണിയൻ അംഗം, ലീഗൽ തോട്ട് യൂണിയൻ ചെയർപേഴ്സൺ എന്നീ നിലകളിൽ ഫര്‍ഹാന പ്രവർത്തിച്ചിരുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
