പന്തീര്‍പാടം: എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ മുപ്പതോളം വിദ്യാര്‍ത്ഥികളെ പന്തീര്‍പാടം പൗരസമിതി അനുമോദിച്ചു. കുന്ദമംഗലം എം എല്‍ എ അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. കെ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഒ സലീം സ്വാഗതം പറഞ്ഞു. ഖാലിദ് കിളിമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി നജീബ്. കെ കെ സി നൗഷാദ് , സജിത ഷാജി, ഫാത്തിമ ജെസ്ലി, ഒ ഉസ്സൈന്‍, കെ യം ഗിരീഷ്, എം പി കേളുകുട്ടി, സി കെ ചന്ദ്രന്‍, വി ടി ജയരാജ്, കെ യം അലിയ്യി, കെ കെ മുഹമ്മദ്, ചന്ദ്രമോഹന്‍, ആദിത്യ ശ്രീധത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കോയമു പി. ഷമീം, കെ . പി മൊയ്ദീന്‍ഹാജി, സുനില്‍കുമാര്‍, ഗണേശന്‍ മാസ്റ്റര്‍, ഷമീല്‍ കെ കെ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ പി ഗണേശന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *