ഈ ദുരിതകാലത്ത് ക്യാപിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഇത്രമാത്രം ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പെട്രോള്‍ ഡീസല്‍ വില സെഞ്ച്വറി അടിക്കുമെന്നു നമ്മുടെയൊക്കെ സംഭാഷണങ്ങളില്‍ പറയുമെങ്കിലും ഒരു ജനകീയ സര്‍ക്കാരിന്റെ കാലത്ത് ജനങ്ങളെ അത്രത്തോളം വെല്ലുവിളിക്കാന്‍ ഭരണകൂടങ്ങള്‍ അനുവദിക്കില്ല എന്ന ഒരു വിശ്വാസം മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലും പെട്രോള്‍ വില നൂറ് കടന്നു. ജീവിക്കാന്‍ വരുമാനമില്ലാത്ത ജനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് കോടി രൂപ അധിക വരുമാനം നേടുന്ന കേന്ദ്ര സര്‍ക്കാര്‍, ജനങ്ങള്‍ക്ക് ഒരു ആശ്വാസ പദ്ധതി പോലും ഈ മഹാമാരികാലത്ത് നടപ്പാക്കിയിട്ടില്ല. അധിക വരുമാനം ലഭിക്കുന്ന സംസ്ഥാന സര്‍ക്കാരും ഇതേ സമീപനമാണ് തുടരുന്നത്. പരസ്പരം കുറ്റപ്പെടുത്തി ഖജനാവ് നിറയ്ക്കാന്‍ ശ്രമിക്കുകയാണ് ഇരുകൂട്ടരും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ആ പ്രതിഷേധങ്ങള്‍ക്ക് യുഡിഎഫ് നേതൃത്വം കൊടുക്കുമെന്നും സതീശന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ ഒക്കെ സംഭാഷണങ്ങളില്‍ പെട്രോള്‍ ഡീസല്‍ വില സെഞ്ച്വറി അടിക്കുമെന്ന് പറയുമെങ്കിലും ഒരു ജനകീയ സര്‍ക്കാരിന്റെ കാലത്ത് ജനങ്ങളെ അത്രത്തോളം വെല്ലുവിളിക്കാന്‍ ഭരണകൂടങ്ങള്‍ അനുവദിക്കില്ല എന്ന ഒരു വിശ്വാസം മനസ്സില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലും ഇന്ന് പെട്രോള്‍ വില നൂറ് കടന്നു. ഈ ദുരിതകാലത്ത് ജനങ്ങളെ ഇത്രമാത്രം വഞ്ചിച്ച ക്യാപ്പിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ലോകത്ത് ഉണ്ടാവില്ല. ജീവിക്കാന്‍ വരുമാനമില്ലാത്ത ജനങ്ങളില്‍ നിന്നു ലക്ഷക്കണക്കിന് കോടി രൂപ അധിക വരുമാനം നേടുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒരു ആശ്വാസം പദ്ധതി പോലും ഈ മഹാമാരികാലത്ത് നടപ്പാക്കിയിട്ടില്ല. അധിക വരുമാനം ലഭിക്കുന്ന സംസ്ഥാന സര്‍ക്കാരും തുടരുന്നത് ഇതേ സമീപനമാണ്. പരസ്പരം കുറ്റപ്പെടുത്തി ഖജനാവ് നിറയ്ക്കാന്‍ ശ്രമിക്കുകയാണ് ഇരുകൂട്ടരും. ഇതാണ് ഞങ്ങള്‍ കഴിഞ്ഞ നിയസഭാ സമ്മേളനത്തില്‍ ഉയര്‍ത്തിയ വിഷയം.

സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്നു ഓട്ടോ, ടാക്‌സി, ബസ്, ചരക്കു വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് സബ്‌സിഡി നല്‍കണമെന്ന ന്യായമായ ആവശ്യം പോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

രാജ്യം മുഴുവന്‍ ഇന്ധന വില ജി. എസ്. ടി. പരിധിയില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതിനോട് മുഖം തിരിച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എതിര്‍ ശബ്ദം പോലും ഉയര്‍ത്താന്‍ കഴിയാത്ത മഹാമാരിക്കാലത്ത് അവരെ കൈയും കാലും കെട്ടിയിട്ടു അടിക്കുന്നതിനു തുല്യമാണ് ഇത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. ആ പ്രതിഷേധങ്ങള്‍ക്ക് യു.ഡി.എഫ്. നേതൃത്വം കൊടുക്കും.

May be an image of 1 person and text that says "1002 കടന്ന പെട്രോൾ വില. ദുരിതകാലത്ത് ക്യാപ്പിറ്റലിസ്റ്റ് സർക്കാറുകൾ പോലും ജനങ്ങളെ ഇങ്ങനെ വഞ്ചിച്ചിട്ടുണ്ടാവില്ല. ജനകീയ പ്രക്ഷോഭങ്ങൾക്ക് UDF നേതൃത്വം നൽകും foos VDSatheesan LEADER OF THE OPPOSITION"

Leave a Reply

Your email address will not be published. Required fields are marked *