സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കല്യാണ വീട്ടിലെ വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി.പന്തലിൽ നിന്ന് ഉച്ചത്തിൽ കേൾക്കുന്ന പാട്ടിനൊത്ത് ഭക്ഷണക്കലവറയിൽ ആസ്വദിച്ച് ചുവട് വയ്ക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് വിഡിയോയിൽ ഉള്ളത്.കണ്ണൂർ ജില്ലയിലെ പള്ളിപ്രം എന്ന സ്ഥലത്തുള്ള വിവാഹ വേളയാണ് ഈ വീഡിയോ ദൃശ്യങ്ങളിലുളളതെന്ന് കമന്റുകളിൽ പറയുന്നു.മന്ത്രി ഷെയർ ചെയ്ത വീഡിയോയ്ക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രതികരണമറിയിച്ചിട്ടുള്ളത്.
‘അത് പൊളിച്ചു’ എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ആളുകളുടെ ഡാൻസ്
