അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടൽ കയറ്റം ശക്തമായി. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ശാന്തമായ തീരം പ്രക്ഷുബ്ധമായത്. കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോയ ചിലവള്ളങ്ങൾ തോട്ടപ്പള്ളി ഹാർബറിൽ അടുപ്പിച്ചു. പുറക്കാട്, കരൂർ, ആനന്ദേശ്വരം, കാക്കാഴം, വളഞ്ഞവഴി, വണ്ടാനം മാധവൻ മുക്ക്, പൂമീൻ പൊഴി, പുന്നപ്ര ചള്ളി, വിയാനി, സമരഭൂമിനർ ബോണ, പറവൂർ ഗലീലിയ, വാടക്കൽ അറപ്പ പൊഴി മൽസ്യഗന്ധി, വട്ടയാൽ വാടപ്പൊഴി തുടങ്ങിയ തീരങ്ങളിലെല്ലാം കടൽശക്തമാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടെ പടിഞ്ഞാറ് പുറംകടലിൽ രൂപപ്പെട്ട കൂറ്റൻ തിരമാലകൾ ശക്തിയാർജിച്ച് കരയിലേക്ക് ആഞ്ഞടിക്കുകയാണ്. പുന്നപ്ര ചള്ളി ഫിഷ് ലാന്റ് സെന്റർ ഭാഗത്ത് മീറ്ററുകളോളം കടൽ തീരം കവർന്ന് ഇരച്ചു കയറുന്നത് ഇവിടെ കയറ്റി വെച്ചിരിക്കുന്ന വള്ളങ്ങൾക്കും പൊന്തുകൾക്കും ഭീഷണിയായി. കടൽകയറ്റത്തെ തുടർന്ന് ചള്ളി തീരത്തു നിലം പൊത്താറായ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ദിവസം അധികൃതർ ഇളക്കി ഇവിടെ നിന്ന് മാറ്റിയതിനാൽ ലക്ഷങ്ങളുടെ നാശം ഒഴിവായി. ഇനി കടലെടുത്ത തൂണ് മാത്രമാണ് അവശേഷിക്കുന്നത്. പുന്നപ്ര വിയാനി തീരത്തു കടൽശക്തമാണ്. ഇവിടെ കടൽ ഭിത്തിയില്ലാത്തതു മൂലം ശക്തി പ്രാപിച്ച തിരമാലകൾ തീരദേശ റോഡു വരെ ഇരച്ചുകയറി. വിയാനി തീരത്ത് കടൽ ഭിത്തികെട്ടണമെന്നുള്ള നാട്ടുകാരുടെ മുറവിളിക്ക് ഇതുവരെ പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
