വൈദ്യുതി പ്രതിഷ്ഠാപനങ്ങളില്‍ ഒരു കാരണവശാലും കന്നുകാലികളെ കെട്ടുകയോ അയകെട്ടി തുണി വിരിക്കുകയോ ചെയ്യരുതെന്ന് കെഎസ്ഇബി. മഴക്കാലത്ത് ഉള്‍പ്പെടെ വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയുക ലക്ഷ്യമിട്ട് നല്‍കിയ മുന്നറിയിപ്പ് നല്‍കുകയാണ് ബോര്‍ഡ്. ഫേസ്ബുക്കില്‍ കെ എസ്ഇബിയുടെ ഔദ്യോഗിക പേജില്‍ ഒരു ഫോട്ടോ പങ്കുവച്ചാണ് മുന്നറിയിപ്പ് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

കെഎസ്ഇബിയുടെ ഹൈ ടെന്‍ഷന്‍ ലൈനിന്റെ എ ബി സ്വിച്ച് ഹാന്‍ഡിലില്‍ ആടിനെ മേയ്ക്കാന്‍ കെട്ടിയിരിക്കുന്നതിന്റെ ഫോട്ടോയാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. അപകടമുണ്ടാവാന്‍ മറ്റെന്ത് വേണം എന്ന ചോദ്യവും കെഎസ്ഇബി ഉന്നയിക്കുന്നു. വൈദ്യുതി പ്രതിഷ്ഠാപനങ്ങളില്‍ ഒരു കാരണവശാലും കന്നുകാലികളെ കെട്ടുകയോ അയകെട്ടി തുണി വിരിക്കുകയോ ചെയ്യരുത്. അല്‍പ്പം ജാഗ്രത വലിയ അപകടം ഒഴിവാക്കുമെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹൈ ടെന്‍ഷന്‍ ലൈനിന്റെ എ ബി സ്വിച്ച് ഹാന്‍ഡില്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ കെഎസ്ഇബി പാലിച്ചില്ലെന്ന കുറ്റപ്പെടുത്തലുകളും പോസ്റ്റിന് താഴെ കമന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *