എന്‍ഡിഎ മുന്നണിയുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയപ്രേരിത ബജറ്റാണ് മൂന്നാം മോദിസര്‍ക്കാരിന്റെ കന്നിബജറ്റെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.ഫെഡറല്‍തത്വങ്ങള്‍ക്ക് എതിരാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ്. ബിജെപി ഇതര സംസ്ഥാനങ്ങളോടുള്ള സമീപനം ഈ ബജറ്റിലും മോദി ഭരണകൂടം കാട്ടി. എന്‍ഡിഎയുടെ ഘടകക്ഷികള്‍ക്ക് പരിഗണന നല്‍കിയതിന് അപ്പുറം ജനപ്രിയ പദ്ധതികളൊന്നുമില്ല.രാജ്യത്തെ മതേതര രാഷ്ട്രീപാര്‍ട്ടികള്‍ സംയുക്തമായി ഈ വിവേചന നിലപാടിനെതിരെ പ്രക്ഷോഭം നടത്തണമെന്നും സുധാകരന് ആവശ്യപ്പെട്ടു. ബിഹാറിനും ആന്ധ്രയ്ക്കും കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ തഴഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒരു സഹായവും പ്രഖ്യാപിക്കാത്തത് നിരാശാജനകമാണ്. കേരളത്തിനോടുള്ള അവഗണനയ്ക്ക് എതിരെ എല്ലാവരുടേയും യോജിച്ചുള്ള സമരം അനിവാര്യമാണ്.പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളത്തെ തഴഞ്ഞു. എയിംസ് എന്നത് സ്വപ്നമായി തന്നെ തുടരും. കേരളത്തില്‍ നിന്ന് രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ഒരു പരിഗണനയുമില്ല. മോദി അധികാരത്തില്‍ വന്ന ശേഷമുള്ള എല്ലാ ബജറ്റിലും കേരളത്തിന് അവഗണനമാത്രമാണ്. അത് ഇത്തവണയും ആവര്‍ത്തിച്ചു. റെയില്‍,കാര്‍ഷിക,തൊഴില്‍,ആരോഗ്യ,തീരദേശ മേഖലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും കെ.സുധാകരന് വിമര്‍ശിച്ചു. രാജ്യത്തിന്റെ ഒരു മേഖലയും മോദി സര്‍ക്കാരിന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ബജറ്റാണിത്.പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങളില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പലപദ്ധതികളും ഇപ്പോഴും ചുവപ്പ് നാടയിലാണ്. പദ്ധതിനടത്തിപ്പിന് ആവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നത് സംബന്ധിച്ച് വ്യക്തയില്ലാതെയാണ് ഇത്തവണയും കുറെ പദ്ധതികള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇവയുടെയും സ്ഥാനം കടലാസില്‍ മാത്രം ആയിരിക്കും. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് തൊലിപ്പുറത്തെ ചികിത്സയല്ല ആവശ്യം. ആഴത്തിലുള്ള ശസ്ത്രക്രിയയാണ് വേണ്ടതെന്നും കെ.സുധാകരന് പറഞ്ഞു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020