മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് മുന്‍ മാനേജറുടെ മാനസിക പീഡനമെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രിയില്‍ നിന്ന് രാജി വെക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും മാനേജര്‍ അബ്ദുറഹിമാന്‍ സമ്മതിച്ചിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. ഈ വര്‍ഷം ജൂണില്‍ വീണ്ടും രാജി നല്‍കിയെങ്കിലും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാനേജര്‍ തയ്യാറായില്ല.അറിയാത്ത ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും പൊലീസ് പറയുന്നു.

ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്ന് പറഞ്ഞു തുടരാന്‍ നിര്‍ബന്ധിച്ചു.ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം ക്യാബിനില്‍ വിളിച്ചു വരുത്തി അനാവശ്യമായി ചീത്ത വിളിച്ചെന്നും ഈ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

അതേസമയം, നഴ്‌സ് ആത്മഹത്യ സംഭവത്തില്‍ ആശുപത്രി മാനേജ്‌മെന്റിന് എതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുകയാണ്. നിരവധി തവണ ആശുപത്രി ജനറല്‍ മാനേജര്‍ക്കെതിരെ പലരും പരാതി നല്‍കിയിട്ടും മാനേജ്‌മെന്റ് ഗൗനിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ജനറല്‍ മാനേജരായ എന്‍ അബ്ദുറഹ്‌മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *