സംസ്ഥാനത്ത് പാസഞ്ചർ ട്രയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന് സൂചന. കേരളത്തിൽ സ്‌കൂളുകളും കോളജുകളും വീണ്ടും തുറന്ന് പ്രവർത്തിക്കാൻ പോകുന്ന സാഹചര്യം പരിഗണിച്ചാണ് റെയിൽവേയുടെ നീക്കം. സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടിയാൽ സർവീസുകൾ പുനരാരംഭിക്കുമെന്നാണ് നിലപാട്.
കൊവിഡ് വ്യാപനത്തെ തുടർന്ന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
നവംബര്‍ മാസത്തില്‍ സ്‌കൂളുകള്‍ അടക്കം തുറക്കുന്ന സാഹചര്യത്തിലാണ് സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വെ തിരുമാനിച്ചിരിക്കുന്നത്.
ബുധാനാഴ്ച സംസ്ഥാന സര്‍ക്കാറും റെയില്‍വെയും ചേര്‍ന്നുള്ള സംയുക്തയോഗത്തില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്കുകള്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ തീരുമാനം ഉണ്ടാകും. സംസ്ഥാനത്ത് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുൽ റഹ്മാൻ ദക്ഷിണ റെയില്‍വെ മാനേജറും യോഗത്തില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
