ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ മത്സരിക്കുമോയെന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അച്ചു ഉമ്മൻ മത്സരിക്കുമോയെന്നത് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു. അച്ചു ഉമ്മൻ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം.

ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു.

അനില്‍ ആന്‍റണി ബിജെപിയിലേക്ക് പോയത് വ്യക്തിപരമായ കാര്യമാണ്. എ കെ ആന്‍റണി കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാവാണ്. കെ ജി ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു എന്നും വിയോഗത്തിൽ ദുഃഖമുണ്ടെന്നും പറഞ്ഞ സുധാകരൻ കെ ജി ജോർജ് രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെന്ന പ്രതികരണം പിന്നീട് പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *