മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് രാഹുൽ ഗാന്ധി. തെലങ്കാനയില്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും രാജസ്ഥാനില്‍ വിജയത്തിനരികെയാണെന്നും പ്രതിദിന്‍ ഗ്രൂപ്പ് സംഘടിപ്പിച്ച ‘ദ കോണ്‍ക്ലേവ് 2023’ല്‍ പങ്കെടുത്ത് സംസാരിച്ച് കൊണ്ട് രാഹുൽ പറഞ്ഞു. ‘കര്‍ണാടകയിലെ വിജയത്തില്‍ നിന്ന് പ്രധാനപ്പെട്ട പാഠം പഠിച്ചു. ശ്രദ്ധ തിരിച്ചു കൊണ്ട്, ഞങ്ങള്‍ക്ക് ഞങ്ങളുടെ ആഖ്യാനങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പുകള്‍ വിജയിച്ചതെന്നാണ് ആ പാഠം. അതാണ് ഞങ്ങള്‍ കര്‍ണാടകത്തില്‍ ചെയ്തത്. ബിജെപിക്ക് ആഖ്യാനം രൂപപ്പെടുത്താന്‍ വിട്ടുകൊടുക്കാതെ ഞങ്ങളുടെ വഴിയില്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടു. ഇപ്പോഴും എന്താണ് കാണുന്നത്. ബിദൂരിയാണെങ്കിലും നിഷികാന്ത് ദുബെയും ഒക്കെ, ജാതി സെന്‍സസ് എന്ന ആശയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ബിജെപിയുടെ ശ്രമമാണ്.’, രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തങ്ങളുടെ ആഖ്യാനങ്ങളില്‍ നില്‍ക്കാന്‍ ശ്രമിക്കും. ഭാരത് ജോഡോ യാത്രയെ നിയന്ത്രിക്കുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് ബിജെപി മുടക്കിയത്.പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. അറുപത് ശതമാനത്തോളം വരുന്ന ജനങ്ങള്‍ തങ്ങളോടൊപ്പമാണ്. 2024ല്‍ ബിജെപി ആശ്ചര്യപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഒരു പ്രതിപക്ഷ പാര്‍ട്ടിയെ പിന്തുണച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഒരു വ്യവസായിയോട് പോയി അന്വേഷിക്കുക. പ്രതിപക്ഷ പാര്‍ട്ടിക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് വേണ്ടി ഒരു ചെക്കെഴുതിയാല്‍ എന്ത് സംഭവിക്കുമെന്ന് ചോദിക്കുക. ഞങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ട്, മാധ്യമ ആക്രമണം എന്നിവയൊക്കെ നേരിടുന്നു. എന്നിട്ടും നന്നായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായല്ല പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ഇന്ത്യ രാജ്യമായാണ് പ്രവര്‍ത്തിക്കുന്നത്, ഇന്ത്യയെന്ന ആശയത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ടാണ് ഞങ്ങള്‍ ‘ഇന്‍ഡ്യ’യെന്ന പേര് നല്‍കിയത്’, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.