തൃശൂര്‍: മലപ്പുറത്തെ സ്വര്‍ണക്കവര്‍ച്ചയില്‍ നാലുപേര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്‍ എന്നിവരും തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സജിത് സതീശന്‍, നിഖില്‍ എന്നിവരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ വാഹനത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്താനായിട്ടില്ല. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണമാണ് കവര്‍ന്നത്.

കെ.എം ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയുമാണ് ആക്രമിച്ചത്. ജൂബിലി ജങ്ഷന് സമീപത്ത് വച്ച് കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കുകളോടെ യൂസഫും ഷാനവാസും ആശുപത്രിയില്‍ ചികിത്സയിലാണ്. ജ്വല്ലറി അടച്ച് മടങ്ങവെ ഇന്നലെ രാത്രിയായിരുന്നു ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *