മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു. പുതുതായി പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് മിനിറ്റുകൾക്കുള്ളിൽ തന്നെ മരവിപ്പിക്കുകയും ചെയ്തു. . മലപ്പുറം, എറണാകുളം ജില്ലകളിലെ കൗൺസിൽ അംഗങ്ങൾ ബഹളം വെച്ചതിനെത്തുടർന്നാണ് തീരുമാനം മരവിപ്പിച്ചത്.

ഇന്നലെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവറലി ശിഹാബ് തങ്ങളെയും ജനറൽ സെക്രട്ടറിയായി പി.കെ.ഫിറോസിനെയും കൗൺസിൽ യോഗം വീണ്ടും തെരഞ്ഞെടുത്തിരുന്നു. പി. ഇസ്മായിലാണ് (വയനാട്) ട്രഷറർ. മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് ഇടനീർ, കെ.എ. മാഹിൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി.കെ. മുഹമ്മദലി, അഡ്വ.നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിരുന്നു.

അതേസമയം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി.പി.എം ജിഷാനെ അംഗീകരിക്കാനാവില്ലെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി റിട്ടേണിങ് ഓഫീസർ പി.എം.എ സലാമിന് രേഖാമൂലം പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *