എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നഷ്ട്ടമായത് റവന്യൂ കുടുംബത്തിലെ ഒരംഗത്തെയാണ്. നവീനെ എംഎല്‍എ ആയിരുന്ന കാലം മുതലേ അറിയാവുന്നതാണ്, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു എന്ന അഭിപ്രായത്തില്‍ നിന്നൊരു മാറ്റവുമില്ല, അന്വേഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും മന്ത്രി വ്യക്തമാക്കി.

ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണര്‍ എ ഗീത ഐഎഎസ് മികച്ച ഉദ്യോഗസ്ഥയാണ് സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന്തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രൈം അല്ല റവന്യു വകുപ്പ് അന്വേഷിക്കുന്നത്.ഫയല്‍ നീക്കത്തിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ആണ് അന്വേഷിക്കുന്നത്.പൊലീസ് അന്വേഷണം റവന്യു വകുപ്പ് പരിധിയില്‍ ഉള്‍പ്പെടുന്നതല്ലെന്നും അതുകൊണ്ട് തന്നെ അതില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നവീന്‍ ബാബുവിന്റെ കേസുമായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് ഒരു ബന്ധവുമില്ലെന്നും റവന്യൂ വകുപ്പിന്റെ പരിപാടികള്‍ മാറ്റിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് കലക്ടറെ ഇതുമായി ബന്ധപ്പെടുത്തരുതെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *