അലന്‍ വാക്കര്‍ ഡിജെ ഷോയിലെ മൊബൈല്‍ മോഷണത്തില്‍ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്. മോഷണം ആസൂത്രണം ചെയ്തതും മൊബൈല്‍ ഫോണുകള്‍ വില്‍പ്പന നടത്തുന്നതും പ്രമോദെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ യുപിയില്‍ എന്നും പൊലീസ് പറഞ്ഞു.

കേസില്‍ പിടിയിലാകാനുള്ളത് ഇനി നാല് പേരാണ്. രണ്ടുപേര്‍ മുംബൈയിലും, രണ്ടുപേര്‍ ഉത്തരപ്രദേശിലും ഒളിവിലാണ്. പ്രത്യേക അന്വേഷണസംഘം വീണ്ടും ഇവിടെ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *