തിരുവനന്തപുരം: 2025-നുള്ളിൽ സംസ്ഥാനത്തെ ട്രാക്കുകളിലെ പരമാവധി വേഗം 130 കിലോമീറ്ററായി ഉയർത്താൻ റെയിൽവേ ഒരുങ്ങുന്നു. ഷൊർണ്ണൂർ – കണ്ണൂർ 175 കി.മീറ്ററാണ് ആദ്യപടിയായി കൂട്ടുക. ട്രാക്കുകൾ ബലപ്പെടുത്തിയും, വളവുകൾ നികത്തിയും, ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിലൂടെയാണ് വേഗം കൂട്ടുക. പഴയ മോഡൽ പാളങ്ങൾ നവീകരിക്കും.കണ്ണൂർ-മംഗലാപുരം (131 കി.മീ.), കൊല്ലം- തിരുവനന്തപുരം (64 കി.മീ.) ഭാഗങ്ങളിൽ 2025-26 ൽ പരമാവധി വേഗം 130 കിലോമീറ്ററായി ഉയർത്തും. തിരുവനന്തപുരം-മംഗളൂരു പാതയുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാപഠനം അന്തിമഘട്ടത്തിലാണ്. ആലപ്പുഴ-കോട്ടയം പാതകളിൽ ഒരേ സമയം അറ്റകുറ്റപ്പണിയും നവീകരണവും നടത്തും. പൂർത്തീകരിക്കുന്നതോടെ മണിക്കൂറിൽ 130-160 കിലോമീറ്റർ വേഗം കൈവരിക്കുകയാണ് ലക്ഷ്യം.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
