കുന്ദമം​ഗലം: കുന്ദമം​ഗലം മണ്ഡലത്തിലെ നവകേരള സദസ്സ് ഞായറാഴ്ച. കുന്ദമം​ഗലം കുന്ദമം​ഗലം ഹയർ സെക്കൻഡറി ​ഗ്രൗണ്ടിൽ വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. വേദിയുടെയും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാനുള്ള കൗണ്ടറുകളുടേയും നിർമാണ പ്രവർത്തനങ്ങൾ അവസാന ഘടത്തിലാണ്. കുന്ദമം​ഗലം എംഎൽഎ പിടിഎ റഹീം വെള്ളിയാഴ്ച രാവിലെ കുന്ദമം​ഗലം ഹയർ സെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. 3000ത്തോളം പരാതികളും നിർദ്ദേശങ്ങളും നൽകാനുള്ള സംവിധാനമാണ് കുന്ദമം​ഗലം ഹയർസെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിൽ ഒരുങ്ങുന്നത്. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പൊതുജനങ്ങൾക്ക് കൗണ്ടറുകളിലെത്തി ഉദ്യോ​ഗസ്ഥർക്ക് മുമ്പാകെ പരാതികളും നിർദ്ദേശങ്ങളും നൽകാം. നവകേരള സദസ്സിന്റെ ഉദ്ഘാടന ചടങ്ങുകൾ വീക്ഷിക്കാൻ ആറായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് തയ്യാറാവുന്നത്. പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്ക് ആസ്വദിക്കാൻ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറും. ഉദ്ഘാടന പരിപാടിയുടെ രണ്ട് മണിക്കൂർ മുമ്പ് കലാപരിപാടികൾ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *