യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് നവ കേരള സദസിന് ഒരു ലക്ഷത്തിന്റെ ചെക്ക് കൈമാറി. ഒരു ലക്ഷം രൂപ നൽകാനുള്ള ബ്ലോക്ക് പഞ്ചായത്ത് തീരുമാനം അടിയന്തരമായി പുനഃ പരിശോധിക്കണമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് ചേർന്ന കമ്മിറ്റിയിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചില്ല. അപകടത്തിൽ പരിക്കേറ്റതിനാൽ ഇന്നത്തെ യോഗത്തിന് ഒരു യുഡിഎഫ് അംഗത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ യോഗത്തിൽ 6 – 6 എന്നായിരുന്നു കക്ഷി നില. ഇതോടെ പണം നൽകാനുള്ള മുൻ തീരുമാനം റദ്ദാക്കാനായില്ല.തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നവകരേള സദസ്സിന് പണം നല്‍കേണ്ടന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദേശം. യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം മറികടന്നാണിപ്പോള്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പണം കൈമാറിയത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020