മലപ്പുറം പള്ളിക്കൽ ബസാർ പഞ്ചായത്തിൽ ഒരു വാർ‌ഡിൽ മത്സരിക്കാൻ യുഡിഎഫിൽ നിന്ന് ഒമ്പത് സ്ഥാനാർഥികൾ. കോൺഗ്രസിൽ നിന്ന് ഏഴും, മുസ്ലിം ലീഗിൽ നിന്ന് രണ്ടും പേർ പത്രിക നൽകി. ഔദ്യോഗിക സ്ഥാനാർഥി ആരെന്നതിൽ ഇനിയും തീരുമാനമായില്ല. ബസാർ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡിലാണ് സ്ഥാനാർത്ഥികൾ കൂട്ടമായി എത്തിയത്.

കോൺഗ്രസിന്റെ മുൻ കൗൺസിലർ ലത്തീഫ് കൂട്ടാലുങ്ങൽ, കെപി സക്കീർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം അബ്ദുറഹ്‌മാൻ, കെഎസ്‌യു പ്രവർത്തകൻ നാസിം സിദാൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അമീദ് പാറശേരി, കെകെ ഇസ്മയിൽ, അബ്ദുൾ റഷീദ് തുടങ്ങിയവരാണ് കോൺഗ്രസിൽ നിന്ന് പത്രിക സമർപ്പിച്ചിട്ടുള്ളത്. യൂത്ത് ലീഗിൽ നിന്ന് കെവൈ റഹീം, മുസ്ലിം ലീഗിൽ നിന്ന് ചിങ്ങൻ മുസ്തഫ എന്നിവരും പത്രിക സമർപ്പിച്ചിട്ടുണ്ട്.

ലത്തീഫ് കൂട്ടാലുങ്ങലിനെ ഔദ്യോഗിക സ്ഥാനാർഥിയായി പരി​ഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് മറ്റുള്ളവരും നാമനിർദേശ പത്രിക സമർപ്പിച്ചത്. വിഭാഗീയത അവസാനിപ്പിക്കാൻ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികൾ കൂട്ടമായി പത്രിക നൽകിയത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വാർഡുകളിൽ ഒന്നാണ് കൂട്ടാലുങ്ങൽ. കോൺഗ്രസിന്റെ സീറ്റാണിത്.

Leave a Reply

Your email address will not be published. Required fields are marked *