എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടുകയായിരുന്നു .കഴിഞ്ഞ 16 മണിക്കൂറായി ഇരു വിഭാഗവും പള്ളിക്കുള്ളിൽ പ്രതിഷേധവുമായി നിൽക്കുകയാണ്. പിന്നാലെ ഇന്ന് തർക്കം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. സംഘർഷം അതിരുവിട്ടതോടെ പൊലീസ് പള്ളിയിൽ പ്രവേശിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമം നടത്തുകയാണ്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നും പുറത്തേക്ക് മാറ്റി.വിശുദ്ധ കുർബാനയെ അവഹേളിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ഒരുവിഭാഗം ആരോപിച്ചു. പള്ളി അടച്ചുപൂട്ടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും വൈദികർ പറഞ്ഞു. പൊലീസ് പിച്ചിയും തള്ളിയും മാറ്റിയെന്നും വൈദികൻ പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020