കണ്ണൂര്‍: കതിരൂര്‍ പാട്യം മൂഴിവയലില്‍ ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. അലിയുടെ കൈയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റതായാണ് വിവരം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികള്‍ക്ക് പരിക്ക് സാരമുള്ളതല്ല.
ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ വാടയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എട്ട് പേരാണ് ഈ വീട്ടില്‍ ഒരുമിച്ച് താമസിച്ചിരുന്നത്. ശേഖരിച്ച ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി.
