തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊലയാളിയുടെ മനസ്സാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. പിണറായിയിലെ സൈകോപാത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞൂവെന്നും സുധാകരന്‍ പറഞ്ഞു.
സൈകോപാത്തായ മുഖ്യമന്ത്രിയെ വേണമോ എന്ന് കേരളത്തിലെ ജനങ്ങള്‍ ആലോചിക്കണം. മുഖ്യമന്ത്രിയുടെ സമനില പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് രണ്ട് ഡിജിപിമാര്‍. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ശശി ആക്ടിംഗ് ഡിജിപി ആണെന്നും കെ സുധാകരന്‍. നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന പൊലീസിനെതിരെയും കെ സുധാകരന്‍ ആഞ്ഞടിച്ചത്. കേരള ചരിത്രത്തില്‍ ആദ്യ സംഭവമാണ് ഡിജിപി ഓഫീസിനു മുന്നില്‍ ഉണ്ടായത്. കേരളത്തിലെ കോണ്‍ഗ്രസ് ഒന്നടങ്കം വാഷ് ഔട്ട് ആകുമായിരുന്നു. മുഖ്യമന്ത്രി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കറുത്ത കൊടി ഉയര്‍ത്തി കാണിച്ചാല്‍ ഇത്രയധികം ചെയ്യേണ്ടതുണ്ടോ? എന്തിനാണ് മുഖ്യമന്ത്രി ഇത്ര ഭയപ്പെടുന്നതെന്നും കെ സുധാകരന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *