സുതാര്യ ചാരിറ്റബിൾ ട്രസ്റ്റ് പിലശ്ശേരി കെ എം സി ടി ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു .
പ്രസ്തുത പരിപാടിയിൽ സുതാര്യ സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ തടാ യിൽ സ്വഗതം പറഞ്ഞു.
പഞ്ചായത്ത് മെമ്പർ ചന്ദ്രൻ തിരുവലത്ത് അധ്യക്ഷം വഹിച്ചു.സുതാര്യ പ്രസിഡന്റ് നൗഫൽ മാസ്റ്റർ ട്രസ്റ്റി ന്റെ പ്രവർത്തന ലക്ഷ്യങ്ങൾ വിശദീകരിച്ചു .വാർഡ് മെമ്പർ ധർമരത്നൻ മണ്ണത്തൂർ,ഹക്കീം മാസ്റ്റർ എൻകെ .കെ സി രാധാകൃഷ്ണൻ,സുരേന്ദ്രൻ മാസ്റ്റർ, സുധീഷ്, മുൻ വാർഡ് മെമ്പർ ആസിഫ, ബാല സുബ്രഹ്മണ്യൻ,കാദർ എംപി. ഷിഹാബ് ,ലൈബ്രറി സെക്രട്ടറി പ്രമീള എന്നിവർ ആശംസകൾ അർപ്പിച്ചു . ജാഫർ സിപി നന്ദി രേഖപ്പെടുത്തി ആറ് വിഭാഗത്തിലായി നടന്ന പരിശോധനയിൽ ഇരുന്നൂറോളം രോഗികൾ പങ്കെടുത്തു.