കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ ബലക്ഷയം ഭയാനകമെന്ന് മദ്രാസ് ഐഐടി റിപ്പോർട്ട് . ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി.യുടെ അന്തിമറിപ്പോര്‍ട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി. 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലപ്പെടുത്തണമെന്നാണ് നിർദ്ദേശം. ടെർമിനൽ ബലപ്പെടുത്താൽ 30 കോടിയോളം രൂപ ചെലവ് വരുമെന്നും ഗതാഗത മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി.യുടെ പ്രാഥമികറിപ്പോര്‍ട്ട് വന്ന് 15 മാസങ്ങള്‍ക്ക് ശേഷമാണ് അന്തിമറിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് നല്‍കിയത്. ഐ.ഐ.ടി. സ്ട്രക്ചറല്‍ വിഭാഗം മേധാവി പ്രൊഫ. അളകു സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.75 കോടി ചെലവിട്ട് 2015 ൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലാണ് ബലക്ഷയം .ഐഐടി കണ്ടെത്തിയ പോരായ്മകൾ വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
