തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കെഎസ്ഇബി. ശമ്പളം, പെന്‍ഷന്‍ വിതരണത്തിന് വായ്പ എടുക്കേണ്ട അവസ്ഥയാണുള്ളത്. തുടങ്ങാത്ത പദ്ധതികള്‍ മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി സിഎംഡി നിര്‍ദേശം നല്‍കി. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ മാര്‍ച്ച് 31 ന് മുമ്പായി കമ്മീഷന്‍ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികള്‍ ചുരുക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് മൂന്ന് പ്രധാന കാരണങ്ങളാണ് സിഎംഡി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്ന് എന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. മണ്‍സൂണ്‍ കുറഞ്ഞതും പ്രതിസന്ധിയായി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുണ്ട്, ഇത് തിരിച്ചുകിട്ടിയിട്ടില്ലെന്നും സിഎംഡി ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും നല്‍കുന്നതിന് പുറത്തുനിന്ന് വായ്പ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *