കാന്‍ബറ: ഓസ്‌ട്രേലിയ വിക്ടോറിയയിലെ ഫിലിപ്പ് ഐലന്റ് ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു. മൂന്നുസ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് അപകടവിവരം അറിയിച്ചത്.
ഓസ്‌ട്രേലിയയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഫിലിപ്പ് ദ്വീപിലാണ് സംഭവം. നീന്തുന്നതിനിടെ സംഘത്തില്‍പ്പെട്ടവര്‍ തിരയില്‍പ്പെട്ട് മുങ്ങി. ഈ സമയം ബീച്ചില്‍ പട്രോളിങ്ങ് ഉണ്ടായിരുന്നില്ലെന്ന് വിക്ടോറിയ പൊലീസ് പറയുന്നു. കടലില്‍ നിന്ന് രക്ഷിച്ച ശേഷം രക്ഷാപ്രവര്‍ത്തകര്‍ നാല് പേര്‍ക്കും സിപിആര്‍ നല്‍കിയെങ്കിലും എന്നാല്‍ രണ്ട് സ്ത്രീകളും പുരുഷനും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
