തെലങ്കാന: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥിനിയെ പൊലീസുകാര്‍ മര്‍ദിക്കുന്ന വീഡിയോ വൈറല്‍. രണ്ട് വനിതാ പൊലീസുകാര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയുടെ മുടിക്ക് പിടിച്ച് വലിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പെണ്‍കുട്ടി വേദനകൊണ്ട് കരയുന്നതും വിഡിയോയില്‍ കാണാം. പ്രൊഫസര്‍ ജയശങ്കര്‍ തെലങ്കാന സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ എബിവിപി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പൊലീസ് നടപടിയില്‍ വിമര്‍ശനം ശക്തമായതോടെ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ നടപടി മനഃപൂര്‍വമല്ലെന്നും വിദ്യാര്‍ഥിനിയെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു രാജേന്ദ്രനഗര്‍ പൊലീസ് വ്യക്തമാക്കി.