സുല്‍ത്താന്‍ബത്തേരി-ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ നെല്ലങ്കോട്ട ടൗണില്‍ കാട്ടാന ഇറങ്ങി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ടൗണില്‍ ഇറങ്ങിയ കാട്ടാന ഏറെ നേരം ടൗണിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തി. നിരവധി വാഹനങ്ങളെയും യാത്രികരെയും ആക്രമിക്കാന്‍ ശ്രമമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് ബഹളമുണ്ടാക്കി ഈ ശ്രമങ്ങള്‍ ചെറുക്കുകയായിരുന്നു.നിരവധി തവണ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും നേരെ തിരിഞ്ഞ കാട്ടാന ടൗണിലെ പ്രധാന റോഡിലൂടെ പോയി വനത്തിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ബൈക്കിനും പിക്കപ്പ് വാനിനും നേരെ ആക്രമണം ഉണ്ടായെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല.തൈപ്പൂയ ഉത്സവത്തോട് അനുബന്ധിച്ച് തമിഴ്നാട്ടിലെ സ്കൂള്‍, കോളേജുകള്‍ക്ക് അവധിയായതിനാല്‍ വലിയ ആശങ്കയാണ് വഴിമാറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനത്തോട് ചേര്‍ന്ന് ജനവാസ പ്രദേശങ്ങളിലേക്ക് നിരവധി തവണയാണ് പട്ടാപകല്‍ കാട്ടാനകള്‍ എത്തിയിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020