മലപ്പുറം: നിലമ്പൂരിനെയും ഗൂഡല്ലൂരിനെയും ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തില്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കൊപ്രയുമായി പോകുകയായിരുന്ന ലോറി മറിഞ്ഞത്.

സംസ്ഥാന അതിര്‍ത്തിക്ക് സമീപം വലിയ കയറ്റത്തിലാണ് ലോറി മറിഞ്ഞത്. ഇതോടെ വാഹനങ്ങള്‍ക്ക് ഇരു വശത്തേക്കും പോകാന്‍ സാധിക്കാതായി. ചുരത്തിലുടനീളം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *