വരന് തലയില്‍ മുടിയില്ലെന്നറിഞ്ഞ വധു കല്യാണ മണ്ഡപത്തില്‍ ബോധം കെട്ടുവീണു.ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം.വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ഒടുവില്‍ ബോധം വന്നപ്പോള്‍ കല്യാണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. പരസ്പരം മാല ചാര്‍ത്തുന്നതിനിടെ വരന്‍ അമിതമായി തലമുടിയില്‍ ശ്രദ്ധിക്കുന്നത് വധു കാണുകയും പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതും കണ്ട് സംശയം തോന്നുകയായിരുന്നു. ഇതിനിടയില്‍ വധുവിന്‍റെ കൂടെയുള്ളവർ രഹസ്യം കണ്ടെത്തി ഇതോടെ വധു വിവാഹവേദിയില്‍ ബോധം കെട്ടുവീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു.

അടുത്തിടെ ബിഹാറിലും സമാനസംഭവം നടന്നിരുന്നു. തനിക്കും ബന്ധുക്കൾക്കും ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടർന്ന് വിവാഹത്തില്‍ നിന്നും പിന്‍മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *