ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കീഴടങ്ങി. ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പി.രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.കമ്പനിയിലെ ലീഗല്‍ ഡപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന ശശികുമാരന്‍ തമ്പിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു.. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്തതായി സമ്മതിച്ചിട്ടുണ്ടെങ്കിലും ജോലി വാഗ്ദാനം ചെയ്ത് താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് തമ്പി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *