പാടൂർ വേലക്കിടെ ഇടഞ്ഞോടിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനല്ലെന്ന് ക്ഷേത്ര ഭരണ സമിതി.പാപ്പാൻ വീഴുന്നത് കണ്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ടു നീങ്ങിയതാണെന്നാണ് ദേവസ്വം അധികൃതരുടെ വാദം. ഒന്നാം പാപ്പാനായ രാമന് പരുക്കേറ്റത് ആനയുടെ ആക്രമണത്തിൽ അല്ലെന്ന് പാപ്പാൻ പ്രതികരിച്ചു.തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ചോടുകയായിരുന്നു. ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടയിൽ വീണതാണ്. ആളുകളുടെ ചവിട്ടേറ്റ പാപ്പാൻ രാമന് നിസാര പരിക്കുകളെയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പാപ്പാൻ രാമനെ വിട്ടയച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകുകയാണെന്നും അതിന്റെ ഭാഗമാണ് വാർത്തയെന്നും ക്ഷേത്രം ഭരണ സമിതി ആരോപിച്ചു. പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയെന്നായിരുന്നു പറഞ്ഞിരുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമായിരുന്നു സംഭവം. ഉടൻ തന്നെ എലിഫൻ്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *