ഹെവൻസ് പ്രീ സ്കൂൾ ആറാമത് വാർഷികാഘോഷവും നാലാമത് ബിരുദദാനവും സമുചിതമായി കൊണ്ടാടി. ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ S.H.O. എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബിരുദദാന ചടങ്ങ് ഹാബിറ്റ്സ് അക്കാദമി ചെയർമാൻ കെ.സി. മൊയ്തീൻ കോയ കുട്ടികൾക്ക് നൽകി ആദരിച്ചു. മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പി.എം. ഷെരീഫുദ്ധീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജർ എം. സിബ്ഗത്തുള്ള സ്വാഗത പ്രഭാഷണം നടത്തി.തുടർന്ന് പ്രിൻസിപ്പൽ ജസീന മുനീർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.MCET വൈസ് ചെയർമാൻ സുബൈർ കുന്ദമംഗലം, JIH വനിതാ വിഭാഗം കൺവീനർ ഫർസാന ഹമീദ് പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. മാനേജ്മെൻറ് അംഗങ്ങളായ ഹമീദ് കെ.കെ. അലി പി.എം.എ.സുമയ്യ എന്നിവർ വേദിയിൽ സന്നിഹിതരായി. സ്കൈ വൺ വിദ്യാർത്ഥിനി അംനാ സാറാ മറിയം പ്രാർത്ഥന നടത്തി. പി.ടി.എ. പ്രസിഡൻറ് ഡോ: മുംതാസിന്റെ നന്ദിയോടെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.കുട്ടികളുടെ വർണാഭമായ പരിപാടികളായ വെൽക്കം ഡാൻസ്, കോലാട്ടം, ബട്ടർഫ്ലൈ ഡാൻസ്,ഫോക്ക് ഡാൻസ്, അറബിക് ഡാൻസ്, ഒപ്പന, മാർച്ചിംഗ് സോങ് തുടങ്ങിയവ സദസ്സിന്റെ മനം കവർന്നു. പരിപാടി അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മെന്റർമാരായ ഹുസ്ന, റംസി, റസീന കെ. പി., നാജിയ, റിഷാന, ഷബ്ന, സജ്ന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. എസ്.ഐ.ഒ.,ജി ഐ.ഒ. ജമാഅത്തെ ഇസ്ലാമി പുരുഷ വനിത വിഭാഗം പ്രവർത്തകരുടെയും സംഗമം വെൽഫെയർ സൊസൈറ്റിയുടെയും പങ്കാളിത്തം പരിപാടി വിജയകരമാക്കി. സ്റ്റാഫ് സെക്രട്ടറി റംസി അബ്ദുൽ ഹമീദിന്റെ നന്ദിയോടെ പരിപാടി സമാപിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
