കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കയ്യേറ്റമുണ്ടായി എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി. ആരോഗ്യ മന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണമെന്ന് ഫര്‍ഹാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യ മന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണം. കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. തികച്ചും പൊലീസിന്റെ വലയത്തില്‍ ആയിരുന്നു ആരോഗ്യമന്ത്രി ഒരു തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ല. പക്ഷെ, മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിശമാണ്. കെഎസ്‌യു പ്രവര്‍ത്തകര്‍ തികച്ചും ജനാധിപത്യ രീതിയില്‍ മാത്രമേ സമരം ചെയ്തിട്ടുള്ളു – അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് പരുക്കേറ്റത്. മന്ത്രിയുടെ കൈയ്യിലും പരുക്കേറ്റിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *