ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിരുന്ന 2020 -ല്‍ പെന്‍ഷന്‍ പാസ്സായി തുക കൈപ്പറ്റിയിട്ടും മസ്റ്ററിംങ്ങ് ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് 2021 ജനുവരി മുതല്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനായി ഗസറ്റഡ് ഓഫീസര്‍, വില്ലേജ് ഓഫീസര്‍, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് കോഴിക്കോട് ഈസ്റ്റ്ഹില്ലിലുളള ജില്ലാ ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം. മാതൃകാ ഫോറം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ ഓഫീസില്‍ നിന്നും തൊളിലാളികള്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2384355.

മരം ലേലം

സംസ്ഥാന വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ വെളളിമാട്കുന്ന്് സോഷ്യല്‍ വെല്‍ഫയര്‍ കോപ്ലക്സില്‍ ജെന്‍ഡര്‍ പാര്‍ക്കിനായി അനുവദിച്ചിട്ടുളള സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 148 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ജെന്‍ഡര്‍ പാര്‍ക്ക് ഓഫീസ്, സോഷ്യല്‍ വെല്‍ഫയര്‍ കോംപ്ലക്സില്‍ ഏപ്രില്‍ എട്ടിന് ഉച്ച 12 മണിക്ക് ലേലം ചെയ്യും.

സ്‌ക്കൂളില്‍ പോസ്റ്റല്‍ വോട്ടിങ് സെന്റര്‍

കുറ്റ്യാടി നിയമസഭാമണ്ഡലത്തിലെ അവശ്യ സര്‍വ്വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, റൂം നം. 35, താഴെ നില, വടക്കേ ഭാഗം, ന്യൂ ബ്ലോക്കില്‍ സൗകര്യമൊരുക്കിയതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 28,29,30 തീയതികളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സമയം. സര്‍വ്വീസ് ഐഡി കാര്‍ഡും ഒറിജിനല്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും കൈവശം കരുതണം.

ഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (0484-2347132), കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (0483-2725215), വട്ടംകുളം (0494-2681498), പെരിന്തല്‍മണ്ണ (04933-225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (0481-2351485)യിലും ഇടുക്കി ജില്ലയില്‍ പീരുമേട് (04869-233982), മുട്ടം, തൊടുപുഴ (04862-255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (0469-2680574)യിലും പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 2021-22 അദ്ധ്യയനവര്‍ഷത്തില്‍ എട്ടാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍/അപേക്ഷക 2021 ജൂണ്‍ ഒന്നിന് 16 വയസു തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. . അപേക്ഷകള്‍ ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ രജിസ്ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ ഒന്‍പതിന് വൈകീട്ട് നാല് വരെ സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ഇരുചക്രവാഹനറാലി വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുമ്പ്
നിര്‍ത്തണം

ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇരുചക്രവാഹനറാലി വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുമ്പ് നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ചിലയിടങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ ഇരുചക്രവാഹനറാലിയില്‍ കടന്നു കൂടി പ്രശ്‌നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്. കമ്മിഷന്റെ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണമെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.

മഴക്കാലപൂര്‍വ്വ ശുചീകരണം- നഗരസഭയില്‍ ഓടകള്‍ വൃത്തിയാക്കിത്തുടങ്ങി

 മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കട്ടപ്പന നഗരസഭ പ്രദേശത്തെ ഓടകള്‍ വൃത്തിയാക്കി തുടങ്ങി. മഴവെള്ളം ഒഴുകി പോകുന്നതിന് ക്രമീകരിച്ചിട്ടുള്ള ഓടകളില്‍ വീടുകളില്‍ നിന്നും, വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മലിനജലം ഒഴുക്കി വിടുന്നതിനാലും, ഓടകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിനുള്ള സാഹചര്യവും, ദുര്‍ഗന്ധവും അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഓടകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്. ജെ.സി.ബി എത്തിച്ച് ഓടകള്‍ വൃത്തിയാക്കുവാന്‍ പരിമിതികള്‍ ഉളള പ്രദേശങ്ങളില്‍ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളാണ് ജോലികള്‍ നിര്‍വ്വഹിക്കുന്നത്.

കോവിഡ് 19 നടപടികളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നിരുന്ന കാലത്ത് ടൗണിലെ ജനത്തിരക്കും, നിരത്തിലെ വാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു. ഇക്കാലത്ത് ഓടകളിലെ മലിനജല നിക്ഷേപവും, ഖരമാലിന്യ നിക്ഷേപവും വളരെ കുറവായിരുന്നു.  ജനജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിയതോടെ വീണ്ടും ഓടകളില്‍ മാലിന്യം കൂടുതലായി എത്തിത്തുടങ്ങി. മഴവെള്ളം ഒഴുകി പോകുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള ഓടകളില്‍ മാലിന്യമെത്തുന്നത് സമീപത്തെ കുടിവെള്ള സ്രോതസുകളും, കട്ടപ്പനയാറും മലിനപ്പെടുന്നതിന് ഇടയാകും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും, വീടുകളില്‍ നിന്നും ഓടകളിലേയ്ക്കും, കൈത്തോടുകളിലേയ്ക്കുമുള്ള മലിനജല കുഴലുകള്‍ നീക്കം ചെയ്യുന്നതിന് സ്ഥാപിച്ചവര്‍ സ്വമേധയാ തയ്യാറാകണമെന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി. പി. ജോണ്‍ അഭ്യര്‍ത്ഥിച്ചു. മഴവെള്ളം ഒഴുകുന്നതിനുള്ള ഓടകളിലേയ്ക്കുള്ള  ഖര-ദ്രവ മാലിന്യ നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി-വ്യവസായി സംഘടനകള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണമുണ്ടാകണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജുവാന്‍ ഡി മേരി, വിനേഷ് ജേക്കബ്ബ്, ബിബിന്‍ തോമസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്‌ളേ ചെയിന്‍ മാനേജ്‌മെന്‍ട് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍ട് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (3മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ക്ക് 9847452727, 9567422755 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്‌സര ജംക്ഷന്‍, കൊല്ലം- 21 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (04842347132), കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (04832725215), വട്ടംകുളം (04942681498), പെരിന്തല്‍മണ്ണ (04933225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (04812351485)യിലും, ഇടുക്കി ജില്ലയില്‍ പീരുമേട് (04869233982), മുട്ടം, തൊടുപുഴ (04862255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (04692680574)യിലും പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 2021-22 അദ്ധ്യയനവ4ഷത്തില്‍ എട്ടാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍/അപേക്ഷക 2021 നു ജൂണ്‍ ഒന്നിനു 16 വയസ്സുു തികയാത്തവരായിരിക്കണം. ഏഴാം സ്റ്റാന്റേര്‍ഡോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ രജിസ്‌ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാവുന്നതാണ്. 2021-22 വര്‍ഷത്തെ പ്രോസ്‌പെക്ടസ്സ് ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ 9 വൈകുന്നേരം 4 മണി വരെ സമര്‍പ്പിക്കാം.

ലേലം

കെ.ഡി.എച്ച് വില്ലേജില്‍ ദേവികുളം സബ് കളക്ടറുടെ ബംഗ്ലാവിന് ചുറ്റും അപകട ഭീഷിണി ഉയര്‍ത്തി നിന്നിരുന്ന 20 റെഡ്ഗം മരങ്ങളും, ഒരു പൈന്‍ മരവും, മുറിച്ചിട്ടിരിക്കുന്നത് ഏപ്രില്‍ 8 രാവിലെ 11ന് ദേവികുളം തഹസില്‍ദാര്‍ കെ.ഡി.എച്ച് വില്ലേജ് ഓഫീസില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പരസ്യമായി ലേലം ചെയ്തു കൊടുക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ലേലം തുടങ്ങുന്നതിന് മുന്‍പായി 500 രൂപ നിരതദ്രവ്യം കെട്ടി വയ്ക്കണം. തടിവിലയും 5 ശതമാനം വനവികസന നികുതിയും ചേര്‍ന്ന് തുകയുടെ 18 ശതമാനം ജി.എസ്.ടിയും അടക്കം ലേലം ദിവസം ഒടുക്കണം. ഫോണ്‍: 04865 264231

കെല്‍ട്രോണ്‍ : അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ളേ ചെയിന്‍ മാനേജ്മെന്‍ട് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകള്‍. വിശദവിവരങ്ങള്‍ക്ക് 9847452727 , 9567422755.

Leave a Reply

Your email address will not be published. Required fields are marked *